ഇരുവർ 1997
1997 ൽ മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രമാണ് ഇരുവർ . എ.ആർ. റഹ്‌മാൻ സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രത്തിൽ. തമിഴ് രാഷ്ട്രീയനേതാക്കളായിരുന്ന എം.ജി രാമചന്ദ്രന്റെയും (എം.ജി.ആർ), എം. കരുണാനിധിയുടേയും രാഷ്ട്രീയജീവിതത്തിന്റെ അംശങ്ങൾ പകർത്തിയിരിക്കുന്നു. മോഹൻ ലാൽ, പ്രകാശ് രാജ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രത്തിലൂടെയാണ് ലോകസുന്ദരി ഐശ്വര്യ റായ് ബച്ചൻ വെള്ളിത്തിരയിലെത്തുന്നത്. ഇവരെക്കൂടാതെ രേവതി, ഗൗതമി, നാസ്സർ, തബു എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരന്നു.