അവതാർ 2009
അവസാനിയ്ക്കാത്ത ഉപഭോഗതൃഷ്ണകൾ മനുഷ്യനെ ഗ്രഹാന്തരയാത്രകൾക്ക് നയിച്ച ശാസ്ത്ര വിസ്‌ഫോടനത്തിന്റെ കാലത്താണ് അവതാർ സംഭവിയ്ക്കുന്നത്. വെള്ളത്തിനും മറ്റു അമൂല്യമായ ധാതുക്കൾക്കും വേണ്ടി മനുഷ്യൻ ബഹിരാകാശത്ത് കോളനികൾ സൃഷ്ടിയ്ക്കുന്ന സമയം. അക്കാലത്താണവർ വിദൂരഗ്രഹമായ പണ്ടോരയിലെത്തുന്നത്. ഇതിനെല്ലാം ഉപരിയായി പണ്ടോര നാവികളുടെ ലോകമാണ്. പത്തടി ഉയരത്തിൽ മനുഷ്യസാദ്യശ്യമുള്ള ആദിമവർഗ്ഗമാണ് നാവികൾ. നീല നിറവും നീണ്ട വാലുമായി സവിശേഷ ബുദ്ധിയാർജ്ജിച്ച നാവികൾ ഇവിടത്തെ കൊടും വനാന്തരങ്ങളിൽ സസുഖം ജീവിയ്ക്കുന്നു. പണ്ടോരയെ വരുതിയിലാക്കാൻ തന്നെ മനുഷ്യർ തീരുമാനിയ്ക്കുന്നു ഇതോടെ സ്വന്തം അസ്തിത്വത്തിനും പണ്ടോരയുടെ നിലനിൽപ്പിനും വേണ്ടി നാവികൾ അന്തിമ യുദ്ധത്തിനൊരുങ്ങുന്നു. നാവിയായി അവതാരമെടുത്ത പണ്ടോരയിലെത്തിയ നായകൻ ഇതിനിടെ ഒരു നാവി രാജകുമാരിയായ നെയറ്റിരിയെ കണ്ടെത്തുന്നതോടെ കഥാഗതി മാറുന്നു.